കോറോണ എന്നൊരു മഹാവിപത്ത്
ആളുകൾ എല്ലാം ജാഗ്രതരായി
മാറാരോഗമിതെന്നാ ദു:ഖം,
മാറാരോഗമി തല്ല സത്യം
ലോകം പലതും മാറി മറഞ്ഞു
ആഘോഷങ്ങളും ആർഭാടങ്ങളും
എല്ലാം വെറുമൊരു ഓർമ്മകൾ മാത്രം
കടകൾ അടഞ്ഞു , യാത്രകൾ മുടങ്ങി
പരീക്ഷ പേടി പാടേ മാറി
വീട്ടിൽ തന്നെ ഇരിപ്പിടമാക്കി
റോഡിൽ ഇറങ്ങിയാൽ കളികൾ മാത്രം
പോലീസ് ജാഗ്രത എല്ലാടത്തും
ഒത്തെരുമിച്ച് പ്രയത്നിച്ചാൽ
എല്ലാ മാറും നമ്മൾ ജയിക്കും
കൈകൾ കഴുകൂ ...
കൈകൾ കഴുകു ...
അകന്നു പോകും ആ വിരുതൻ....