സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ ഒറ്റക്കെട്ടായ് നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റക്കെട്ടായ് നേരിടാം


ലോകം മുഴുവൻ ഭീതി വിതക്കും
കുഞ്ഞൻ വൈറസ് കൊറോണ
ഇറ്റലി സ്പെയിൻ ജെർമനി ചുറ്റി
ഒടുവിലെത്തി അമേരിക്കയിലും
ട്രംപ് വിളിക്കും ചൈനീസ് വൈറസ്
ഇങ്ങുമെത്തി കേരളനാട്ടിൽ
നിപ്പ ഓടിയതറിയാതെ
ടീച്ചറമ്മ മുന്നിൽ നിന്നു
മാലാഖമാരും ഒപ്പം നിന്നു
ഏകീ കരുതലിൻ സന്ദേശം
നല്ലൊരു പുതിയ നാളെക്കായി
രോഗചങ്ങല ഭേദിക്കാം
ഏകമനസ്സായി ഒപ്പം നിൽക്കാം
അവനവൻ അകലം പാലിക്കാം
കൈകൾ കഴുകാം ശുചിയാക്കീടാം
നമ്മുടെ വീടും പരിസരവും
ഒന്നിച്ചു നിന്നാൽ ഓടിച്ചീടാം
കൊറോണ എന്ന ശത്രുവിനെ
ചേർന്നുനിൽക്കാം തുരത്തീടാം

 

അൽക്ക മരിയ സന്തോഷ്‌
3 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത