സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പ്രകൃതിരാഗം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിരാഗം


ഇന്നെന്റെ മുറ്റത്തെ തൈമാവിൽ ഒരു പക്ഷി
 ഈണം കുറിക്കുന്നു ദുഃഖരാഗം
എന്നും പുലരിക്ക് താളം പിടിക്കുന്ന
ഈരടി കേൾക്കാത്തതെന്തു പറ്റി ?
മിന്നുന്ന സ്വപ്നങ്ങൾ എത്രയോ നെയ്തുട്ടി
മണ്ണിൽ നിനച്ചെന്നും ജീവിത അഹങ്കാരം
കണ്ണു കാണാതെ നടന്നവനായി

എണ്ണിയാൽ തീരാത്ത ആഗ്രഹങ്ങൾമനക്കോട്ടയായി
എന്നിലൊരുത്തൻ കാൺകെ
ദെണ്ണം വരും നാൾ ഓർത്തിടാനായി
വമ്പു കാട്ടിതൻ കീഴിൽ ഒതുക്കാനായി
തമ്പടിച്ചവർ നിശ്ചലരായ്
സൂക്ഷ്മം നിസാരം കൊറോണ മഹാമാരി
നരനിൽ പടർത്തി മഹാമാരി ആയി

 മണ്ണിൽ അഹം കൊണ്ട് കാലം കൊണ്ടവൻ
ഇന്നിതാ ബന്ധിച്ച കട്ടിലായ്
ഓർക്കുക നാമെല്ലാം തീർത്തും നിസാരരായി

ദൈവിക ശ്രദ്ധ വിളിയാൽ നാം
സംസ്കരിച്ചിടാം ജീവിത പാപങ്ങൾ
 ഹൃദ്യരാം സർബോധ മനുഷ്യരേ.......

 

അർച്ചന സുനീഷ്
4 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത