സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ഓടിച്ചീടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
ഓടിച്ചീടാം കൊറോണയെ


അകലം നമുക്ക് പാലിക്കാം
ആൾക്കൂട്ടം നമുക്ക് ഒഴിവാക്കാം
ഇടയ്ക്കിടെ നമുക്ക് കൈകൾ ശുചിയാക്കാം
ഈശ്വര ചിന്ത മനസ്സിൽ നിറയ്ക്കാം
ഉപയോഗിക്കാം നമുക്ക് മാസ്കുകളും
ഊഷ്മളമാക്കാം കുടുംബ ബന്ധങ്ങൾ
ഋഷിവര്യന്മാരെപ്പോലെ നമുക്ക് ധ്യാനിക്കാം
എല്ലായ്പ്പോഴും ശുചിത്വം പാലിക്കാം
ഏർപ്പെടാം കാർഷിക വൃത്തിയിൽ
ഐക്യത്തോടെ നിയമം പാലിക്കാം
ഒഴിവാക്കാം നമ്മുടെ യാത്രകൾ
ഓടിച്ചീടാം കൊറോണയെ
ഔഷധത്തേക്കാൾ പ്രധാനം പ്രതിരോധം
അംഗബലം കുറക്കാതെ
കുടുംബത്തെയും നാടിനേയും കാത്തിടാം
 

ഡെറിൻ.പി. നോയൽ
4 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത