സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്/അക്ഷരവൃക്ഷം/ പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാട്ടം


ലോകം ഭയക്കും വ്യാതിതൻ മുന്നിൽ
മാനവരൊന്നായി പോരാടുമ്പോൾ
കാണമൊത്തിരി സ്നേഹക്കാഴ്ചകൾ
 നന്മ നിറയും കാരുണ്യങ്ങൾ
അച്ഛനുമമ്മയും മക്കളുമെല്ലാം
ഒന്നിച്ചുള്ളൊരു അവധിക്കാലം
മദ്യം വേണ്ട മാംസം വേണ്ട
വെറുതേയുള്ള കറക്കം വേണ്ട
മർത്യനെ വിഴുങ്ങും വൈറസിൻ മുന്നിൽ
പൊരുതാനുറച് നഴ്സസ് ഡോക്ടർസ്
പടരാതിരിക്കാൻ പോലീസ് കാവൽ
അടച്ചുപൂട്ടി രാജ്യം മുഴുവൻ
ഭക്ഷണമെത്തും മരുന്നുമെത്തും
ആവശ്യത്തിന് വീട്ടുപടിക്കൽ
ശീലമാക്കാം വൃത്തിയും വെടിപ്പും
പടുത്തുയർത്താം ആരോഗ്യ കേരളം
നന്ദിയേകിടാം ഭരണകൂടത്തിനും
നന്ദിയേകിടാം ആരോഗ്യപ്രവർത്തകർക്കും
നന്ദിയേകിടാം നിയമപാലകർക്കും
നന്ദി നന്ദി നന്ദി ....

ALONA
4 A സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത