സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഐക്യവും അച്ചടക്കവും എന്ന ലക്ഷ്യത്തെ മുൻനിർത്തി പ്രവർത്തിക്കുന്ന സംഘടനകളാണ് എൻ സി സി. ഈ ലക്ഷ്യത്തിൽ കുട്ടികളെ മെനെഞ്ഞെടുക്കുന്നതിനായി ഈ സ്കൂളിൽ, ആൺകുട്ടികളും പെൺകുട്ടികളും ചേർന്ന്, 50 കുട്ടികൾ വീതം അടങ്ങുന്ന - വൺ കേരള എയർ സ്ക്വ‍ഡ്രോൺ എൻ സി സി യും, വൺ കേരള നേവൽ യൂണിറ്റും പ്രവർത്തിച്ചു വരുന്നു. ഇതിനായി കുട്ടികൾക്ക് എല്ലാ ബുധൻ, വെളളി, ശനി ദിവസങ്ങളിൽ ക്ലാസുകളും പരേഡുകളും നടന്നു വരുന്നു. കൂടാതെ സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുകയും ധാരാളം സേവന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.