സെന്റ് മേരീസ് എച്ച്.എസ്. ഇളങ്ങുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്രം

പ്രകൃതി സുന്ദരമായ ഇളംങ്ങുളം ഗ്രാമത്തിൻറെ തിലകക്കുറിയായി, വിജ്‍ഞാനത്തിൻറെ വെള്ളിവെളിച്ചം ചൊരി‍ഞ്ഞുകൊണ്ടിരിക്കുന്ന സരസ്വതിക്ഷേത്രമാണ് ഇളംങ്ങുളം സെന്റ് മേരീസ് ഹൈസ്സ്കൂൾ. തലമുറകളായി ആയിരക്കണക്കിന് യുവതീ യുവാക്കൾക്ക് ആശയും ആവേശവും ജീവിതപന്ഥാവും തുറന്നുകൊടുത്ത ഈ വിജ്ഞാനകേന്ദ്രം പാലാ - പൊൻകുന്നം റോഡരികിൽ ശിരസ്സുയർത്തി നില്ക്കുന്നു. 1895 - ൽ ഇളങ്ങുളം പള്ളി സ്ഥാപിച്ച കാലഘട്ടത്തിൽതന്നെ ഒരു കളരിയും സ്ഥാപിച്ച് അന്നത്തെ തലമുറയ്ക്ക് വിദ്യാദ്യാസം നല്കിയിരുന്നു. 1915 ലാണ് ഒരു അംഗീകൃത പ്രൈമറി സ്കൂൾ ഇവിടെ ആരംഭിച്ചത്. ഹൈസ്ക്കൂളിന്റെ തുടക്കം കുറിച്ചത് ഇളങ്ങുളം ഇടവകയുടെ പുരോഗതിയ്ക്ക് അടിത്തറപാകിയ അന്നത്തെ വികാരി ബഹു. തെക്കേമുറിയിലച്ചനായിരുന്നു . പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടുവാൻ കരുത്തുള്ള ഒരു വൈദികനായിരുന്നു അദ്ദേഹം. 1953 ജൂൺ 2-ം തീയതി സ്ക്കൂളിന്റെ ഉദ്ഘാടനം അന്നത്തെ എം.പി. ആയിരുന്ന ശ്രീ. പി.റ്റി.ചാക്കോ നിർവഹിച്ചു.


പ്രഥമാദ്ധ്യാപകർ

ക്രമ നം പ്രഥമാദ്ധ്യാപകന്റെ പേര് വർഷം
2 ശ്രീ ടി വി ചാക്കോ
3 ശ്രീ കെ സി ചാക്കോ ആയില്യൂപ്പറമ്പിൽ
4 ശ്രീ സേവ്യർ വി മാത്യു
5 ശ്രീ പി കെ ജോസഫ് പന്തിരുവേലിൽ
6 ശ്രീ തോമസ് ടി കാവാലം
7 ശ്രീ പി എം തോമസ് പൗവ്വത്ത്
8 ശ്രീ എം എ ആന്റണി
9 ശ്രീ കെ ടി ജോസഫ് കിണറ്റുകര
10 ശ്രീ കെ സി ചാക്കോ
11 ശ്രീ എ എസ് ജോർജ്
12 ശ്രീമതി ചിന്നമ്മ കുര്യാക്കോസ്
13 ശ്രീമതി കെ ഇ മറിയക്കുട്ടി
14 ശ്രീ വി ജെ ജോസഫ്
15 ശ്രീ മാത്യു സെബാസ്റ്റ്യൻ കരിപ്പാൽ 2002