സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ കൊറോണ നാട് വാണീടും കാലം

കൊറോണ നാട് വാണീടും കാലം

കൊറോണ നാട് വാണീടും കാലം മനുഷ്യരെല്ലാരു ഒന്നുപോലെ കാർ ഇല്ല ബൈക്ക് ഇല്ല ഒന്നുമില്ല റോഡിലോ എപ്പോഴും ആളുമില്ല തിക്കും തിരക്കില്ല ട്രാഫിക് ഇല്ല സമയത്തിനൊട്ടും വിലയുമില്ല കുറ്റം പറയുവാനാണ് പോലും വായതുറക്കാൻ പറ്റുന്നില്ല വട്ടത്തിൽ കുത്തിയിരുപ്പ് നമ്മെ വട്ടം കറക്കി ചെറു കിടാക്കൾ നമ്മെ കാണാൻ കഴിയില്ല കേൾക്കാൻ കഴിയില്ല കാട്ടിക്കൂട്ടുന്നത് പറയാൻ വയ്യ അമ്പതിനായിരം അരുവത്തിനായിരം ആളുകളൊക്കയും പോയിമറഞ്ഞു ആയുധമുണ്ടെങ്ങും കൊന്നൊടുക്കാൻ പേടിപ്പെടുത്തുന്ന ബോംബുകളും നിശ്ശബലം അത്രയും ഒന്നിച്ചു കണ്ടിട്ടും പേടിപെടുന്നില്ല കുഞ്ഞു കീടം ആർത്തി കൊണ്ടെത്രയോ ഓടി തീർത്തു നമ്മൾ കാത്തിരിക്കാം ഇനി അല്പനേരം.

ആദിത്യൻ ബി
7 A സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത