സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ അതിജീവിക്കും നമ്മൾ

അതിജീവിക്കും നമ്മൾ

പരീക്ഷക്കാലത്ത് നാട്ടിൽ
കൊറോണപരീക്ഷ പടർന്നല്ലോ
ആഘോഷമില്ലല്ലോ ആരവമില്ലല്ലോ
കാലനാം കൊറോണ വിലസുന്നു
ലോകമെങ്ങും മഹാമാരി പടർന്നല്ലോ
ലോകൈക ശക്തികൾ പേടിച്ചുവിറച്ചല്ലോ
മരണങ്ങൾ മനുഷ്യനെ ചിന്തിപ്പിക്കുന്നു
ചിന്തകൾ മനുഷ്യനെ ഒന്നിപ്പിക്കുന്നു
ലോകമെങ്ങും നിശ്ചലമാകുന്നീ നേരം
ഉറ്റവർ ഉടയവർ അകലം പാലിക്കുന്നു
അകലങ്ങളിൽ നിന്നുനാം
അതിജീവിക്കുമീയണുവിനെ
ആണവായുധങ്ങൾ, അന്തർവാഹിനികൾ
ഉണ്ടെന്നഹങ്കരിക്കുന്നീ ലോകം
ചെറിയൊരു അണുവിനു മുന്നിൽ
തോറ്റു പോകുന്നീ ലോകം
രോഗം പടർത്തുവാൻ അനുവദിക്കില്ല നമ്മൾ
വൈദ്യശാസ്ത്രത്തിനൊപ്പംനിന്ന് പോരാടും നമ്മൾ
മനുഷ്യജീവനെ സംരക്ഷിക്കും
ആതുരസേവകർക്കായി പ്രാർത്ഥിക്ക നാം
ജാതിമതവർണ്ണ ഭേദമില്ലാതെ
സമ്പന്നദരിദ്ര ഭേദമില്ലാതെ
തോളോടുതോൾ ചേർന്നു പോരാടം
നമുക്കീ മഹാമാരിക്കെതിരെ
മനുഷ്യമനസ്സിന് നന്മയുണ്ടാകട്ടെ
നല്ലൊരു പുലരിയ്ക്കായി പ്രാർത്ഥിക്ക നാം .......


 

ആൻവിസ് ഷൈജു
5 K സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത