സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/കോറോണയെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണയെ പ്രതിരോധിക്കാം


കോറോണയെ പ്രതിരോധിക്കാം

മാനവരെ കാർന്നു തിന്നുന്നവൻ
എവിടെ നിന്നെത്തിയ കാലനവൻ
മനുഷ്യനെ ഭീതിയിലാഴ്ത്തിയവൻ
ലോകം മുഴുവൻ പടർന്നു കേറിയവൻ
മാനവരെ ഒന്നാകെ വിഴുങ്ങിയവൻ
രൗദ്ര താണ്ഡവമാടിയവൻ

കാണാൻ സുന്ദരനല്ലെങ്കിലും
ഭീകരനാണവൻ സൂക്ഷിക്കുവിൻ
കോറോണയാണവന്റെ പേരെങ്കിലും
മനുഷ്യത്വം ഇല്ലെന്നോർത്തീടുവിൻ

പൊരുതീടാം നമുക്കിനി ഒന്നായി
ജയിച്ചീടാം നമുക്കവനെ ശക്തരായി
കൈകൾ ശുചിയായി കഴുകീടാം
കൂട്ടമായി കൂടുന്നത് ഉപേക്ഷിച്ചീടാം
ഒന്നൊന്നായി വിമുക്തരായീടാം

 

ജീവ കെന്നഡി
8 A സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത