സെന്റ് മേരീസ് എച്ച്.എസ്സ്.വല്ലകം/അക്ഷരവൃക്ഷം/ പ്രതീക്ഷയുടെ പൊൻപുലരി

പ്രതീക്ഷയുടെ പൊൻപുലരി

ഇന്നത്തെ നമ്മുടെ സ്വപ്നങ്ങളെയല്ലാം
നാളെതൻ ഭാവിയുടെ കെട്ടുറപ്പല്ലോ .....
ഊരാക്കുടുക്കിട്ട് താണ്ഡവമാടുന്ന
കൊടും ഭീകരനല്ലോ ഈ കൊറോണ

ശാന്തിതൻ ഭവനത്തിൽ പാർത്ത മനുചന്
മരണഭയം താനതി മഹാമാരിയല്ലോ.....
ഉറ്റവരും ഉടയോരും കണ്ണടച്ചുപോയ്
നിശാഗന്ധിപൂകുന്ന ഇരുളിൻ മറവിലേക്ക്

താഴിട്ടുപൂട്ടിയ ഭാരതഭൂമിക്ക്
നാമെന്ന മന്ത്രം പുനർജീവനേകും
കൂടപ്പിറപ്പുകളൊടൊപ്പം ഇരുന്നുനാം
പറയണം നമ്മൾ തൻ താലന്തുകളേവം

നൽകാം നമുക്കൊരായിരം... നന്ദി
നമുക്കായി സഹനങ്ങളേൽക്കുന്ന ഏവർക്കും
ഉത്ഥാനമില്ല വിഷുവില്ല എങ്കിലും
പ്രതീക്ഷതൻ പൊൻപുലരി മുന്നിൽ കാണുന്നു

വരുവിൻ കൂട്ടരേ ഒന്നുചേർന്നിടാം
ശുചിയാക്കിടാം ,നമ്മെ തന്നെയും
നമ്മുടെ ലോകത്തെയും
ദീർഘായുസ്സ് വാഴുന്ന ഒരു നാളേയ്ക്കായി.....

ലിറ്റി ജോമോൻ
8 B സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ ,വല്ലകം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത