ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ടീൻസ് ക്ലബ്ബ്

കൗമാരക്കാർക്ക് ആസ്വാദ്യമായി അറിവ് നേടാനും, ആവശ്യമായ ജീവിത നൈപുണികൾ പരിശീലിക്കാനും, കാര്യക്ഷമമായി ജീവിക്കാനും ഉതകുന്ന ഇടപെടലുകൾ കൗമാര വിദ്യാഭ്യാസത്തിന്റെ എല്ലാ സന്ദർഭങ്ങളിലും ശ്രദ്ധയോടെ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ടീൻസ് ക്ലബ്ബ് - "ക്രിയാത്മക കൗമാരം, കരുത്തും കരുതലും " സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.

കുട്ടികൾക്കുള്ള പിന്തുണ പരിപാടി സംഘടിപ്പിക്കൽ, ബോധവൽക്കരണ ക്ലാസുകൾ, എന്നിവ ക്ലബ്ബിന്റെ ഭാഗമായി നടത്തുന്നു.

കുട്ടി ഡോക്ടർ

ആർ കെ എസ് കെയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂളുമായി ബന്ധപ്പെട്ട നടത്തുന്ന പരിപാടിയാണ് കുട്ടി ഡോക്ടർ. കുട്ടികളെ ചെറുപ്പത്തിൽ തന്നെ അവരിൽ മാതൃകാപരമായ കഴിവുകളും, ശീലങ്ങളും വളർത്തുക എന്നതാണ് പരിപാടിയുടെ ഉദ്ദേശം.

സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് അടിസ്ഥാന ലൈഫ് സപ്പോർട്ട് കഴിവുകൾ മുതൽ പെരുമാറ്റ വൈകല്യങ്ങൾ വരെയുള്ള ഒരുപിടി വിഷയങ്ങളിൽ ഒരാഴ്ച നീണ്ടുനിന്ന  പരിശീലനം നൽകി. ഏനാദിമംഗലം പി എച്ച് സിയിൽ വച്ചു നടത്തിയ പരിപാടിയിൽ കുട്ടികളെ ആദരിക്കുകയും അവർക്ക് ഡോക്ടർസ് കോട്ട് നൽകി നെയിംബോർഡ് നൽകി ആദരിക്കുകയും ചെയ്തു.

എല്ലാ വെള്ളിയാഴ്ചകളിലും പിയർ ക്ലാസുകൾ എടുക്കുന്നു,കുട്ടി ഡോക്ടർസ് ആരോഗ്യ ബോധവൽക്കരണ വീഡിയോകൾ തയ്യാറാക്കാറുണ്ട്.AIDS ബോധവൽക്കരണ ക്ലാസുകൾ, ദന്തസംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസുകൾ എന്നിവ നടത്തി.

COAT GIVING CEREMONY
KUTTI DOCTORS