സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/ കൂപ്പുകൈ

Schoolwiki സംരംഭത്തിൽ നിന്ന്
കൂപ്പുകൈ

  ആരവാഘോഷങ്ങൾ രാവുകൾ തീർന്നിതാ
ഭീതിതൻകരിനിഴൽവീഴുന്നിതാ,
തകരരുത് നാം തളരരുത് നാം
ഒരായുസ്സിൻ
 വർണ്ണ പകിട്ട് ചോരാതെ.

സൂര്യരശ്മി യിൽ നിന്നും അകലെയായി
 നിലാവിൻ തണുത്ത രാവിൽ നിന്നും ,
ദരിദ്രനില്ല ധനികനില്ല സമ്പത്തും വെറുംകരിയിലയോട് സമാനമായ് .

ലോകരാഷ്ട്ര തത്വചിന്തകൾ
ഏകീഭൂതമീ നിമിഷ മതിൽ,
വിഷുവും ഈസ്റ്ററും റമദാനുമെല്ലാം
 വെറും ചടങ്ങുകൾ മാത്രമായി .

കുഞ്ഞിളം കാലുകൾ നിശ്ചലം യാത്രയായി ഒരു പുഞ്ചിരിയാൽ,
ദുഃഖത്തിൽ സന്തോഷമായി പിറന്ന
 പിഞ്ചോമന നീ ഒരു മാലാഖ.

നിനക്കായി കരുതിയ പുഷ്പവാടിയിൽ
ഇന്നു നീ മറയുകയാണോ പൂക്കളാൽ,
ഒന്നായി ചേർന്നിടാം കൈകൂപ്പിടാം
സേവന സന്നദ്ധരായ മാലാഖമാർക്കായ്.
 

ആൽഫി മേരി വിൻ‍സന്റ്
10 C സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത