സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/ ഇനിയും പഠിക്കാത്ത പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഇനിയും പഠിക്കാത്ത പാഠങ്ങൾ

പാഠങ്ങളേറെ പഠിച്ചു നമ്മൾ
 ഇനിയും പഠിക്കുവാൻ ഏറെ ബാക്കി
 കാടുകൾ വെട്ടിത്തെളിച്ചു നമ്മൾ
 വരൾച്ച എന്തെന്ന് പഠിച്ചു നമ്മൾ
 ആഗോള താപനം എന്തെന്നറിയുവാൻ
 മഹാപ്രളയങ്ങൾ വേണ്ടിവന്നു
 പ്ലാസ്റ്റിക് എന്നൊരു ഭീകരൻ നമ്മുടെ
 മണ്ണിനെ വന്നു മലിനമാക്കി
 മാസ്മരമെന്നു കരുതിയ പ്ലാസ്റ്റിക് മാറണമെന്ന് തിരിച്ചറിഞ്ഞു
 നാടൻ വിഭവങ്ങൾ പാടെ മറന്നു നാം
 ജീവിതശൈലി രോഗിയാവാൻ
 നമ്മുടെ നാടിനെ മറന്നു നാം
 ജിവിത ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ
 സ്വപ്നങ്ങൾ എല്ലാം ഉടച്ചു വാർത്ത
 ഇത്തിരി കുഞ്ഞനാ കൊറോണ വൈറസ്
 നാട്ടിൽ പടർന്നു പിടിക്കുന്ന നേരത്തു
 വീട്ടിലിരുന്നോളു കൂട്ടുകാരെ
 അല്ലെങ്കിൽ നമ്മൾക്ക് നഷ്ടം മാത്രം
 അല്ലെങ്കിൽ നമ്മൾക്ക് ദുഃഖം മാത്രം

നിയ നിഷാദ്
5 B സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത