സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/പോരാടാം നമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടാം നമുക്ക്

മാമലകളും അടിവാരങ്ങളും കടന്നെത്തി

മരണവും ഭീതിയും വിത്തുവിതച്ചു

ആക്രോശങ്ങളോടെ അവൻ വന്നു

അലറി , പേരിട്ടുനാം കൊറോണ

പൊള്ളുന്നു ചുട്ടുപൊള്ളുന്നു ചുമക്കുന്നു

 ശ്വാസോഛ്വാസം നിലക്കുന്നു

 ഹൃദയസ്പന്ദനങ്ങൾ നിലക്കുന്നു

 എങ്ങും ശവകുടീരങ്ങൾ മാത്രം

വൈറസിന്റെ കടന്നുകയറ്റങ്ങൾ

 നേരിടുക ഈ അധിനിവേശത്തെ

 തൊട്ടുകൂടായ്മയും സാമൂഹ്യാ അകലവും ,

 വ്യാപനം മാറ്റി മുക്തമാകീടും

 സുരക്ഷിതരായി മാസ്ക്കും ധരിച്ചു

 ആരോഗ്യസുരക്ഷാ നിർദേശവും

വൃത്തിയും പാലിച്ചു പോവുക നാം

 സുരക്ഷിതരായി മുന്നോട്ട്
 
മാതൃകയാകുക നാം ഓരോരുത്തരും

ശുചിത്വ പാലകരാകുക

നന്ദന ആർ
6 സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത