എന്തിനെന്റെ ലോകമിന്ന്
എന്റെ വീടിനുള്ളിലായി
എന്തിനെന്റെ (പാണനിന്ന്
ഭീതിയിൻ നിഴലിലായി
എന്തിനീ വിപത്തിനെല്ലാം
കാരണങ്ങളായി നീ
പിൻതിരിഞ്ഞു നോക്കിടേണ്ട
കാരണം തിരഞ്ഞു നീ.
സർവ്വ ശക്തനായവന്റെ
കോപമാണെന്നോർക്ക നീ.
ഇന്നു നീ മലിനമാക്കും
സർവവുമെൻ സൃഷ്ടികൾ.
ദാനമായി തന്നതല്ലേ
സർവ്വതും നിൻ കൈകളിൽ
കറപുരണ്ടതല്ല എങ്കിൽ
തിരികെ നൽക എനിക്കു നീ
എന്റെ ജീവജാലമെല്ലാം
എന്നിലേക്കു തന്നിനി.