സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ് 2021-2022

സെന്റ് മാത്യൂസ് ഹൈസ്‌കൂൾ കണ്ണങ്കരയിൽ സോഷ്യൽ സയൻസ് ക്ളബിന്റെ പ്രവർത്തനം വളരെ സജീവമായി നടന്നുവരുന്നു. അമൃതോത്സവത്തോടനുബന്ധിച്ചു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങൾ പൂർണമായും നടപ്പിലാക്കി. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു . കുട്ടികളിൽ പൗരബോധവും ദേശസ്നേഹവും വളർത്തി നല്ല നാളെയെ പടുത്തുയർത്താൻ പരിസ്ഥിതി ദിനം,ചന്ദ്ര ദിനം, ഹിരോഷിമ- _നാഗസാക്കി ദിനം, സ്വാതന്ത്ര്യദിനം, ഗാന്ധി ജയന്തി, ശിശുദിനം ഭരണഘടനാ ദിനം തുടങ്ങിയവ സമുചിതമായി ആഘോഷിച്ചു. ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും പ്രോഗ്രാമുകൾ നടത്തി.