സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/അക്ഷരവൃക്ഷം/ഒന്നായ് മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നായ് മുന്നേറാം

ഒറ്റക്കെട്ടായി നാം പോരാടിടാം
കൊറോണ എന്ന വൈറസിനെ
 കൈകഴുകീടണം സോപ്പിനാലെ
 ശ്രദ്ധയോടിക്കാര്യമാവർത്തിക്കൂ (2)

നന്നായകലവും പാലിക്കേണം
മാസ്ക്കുകൾ എപ്പോഴും വേണംതാനും
ഉത്തരവാദിത്വമാണെന്നുള്ള
ചിന്തയിതെപ്പോഴും ഉണ്ടാകേണം
                                                   (ഒറ്റക്കെട്ടായി)
സമ്പർക്കത്തിലൂടെ മാത്രമാണീ
 രോഗവും നമ്മളെ കീഴ്പ്പ്പെടുത്തൂ
 ധാർമ്മികമായി നാം ചിന്തിക്കേണം
 വ്യാധിയെ നമ്മൾ പരത്തിടാതെ

ഓഖി,സുനാമിയെ നേരിട്ടൊരാ
ധീരരാം സോദരരുണ്ടിവിടെ
എത്രയും വേഗം തുരത്തിടാനാം
സർക്കാരും നമുക്കു മുന്നിലുണ്ട്
                                               (ഒറ്റക്കെട്ടായി) (2)

ദേവലക്ഷ്മി
6 A സെന്റ് മാത്യൂസ് എച്ച് എസ് കണ്ണങ്കര
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത