സഹയാത്രിക


മുംബയിൽ ചെന്നൈയിൽ
കൊച്ചിയിൽ ദില്ലിയിൽ
ഏതുഷ്ണഭൂവിലിറങ്ങിയാലും
പാട്ടിന്റെ തേനും
വിതുമ്പലുമായൊരു

ഏതാണീ പൂങ്കുയിൽ
വിട്ടുമാറാതെന്റെ
കൂടെ പറക്കുന്ന സുസ്‌നേഹമേ
ഏതാണ് നീയെൻ
മനസ്സിൽ വസിക്കുന്ന
വേദനിക്കുന്ന മലയാളമോ
നൂറായി കീറിയെറിഞ്ഞു
വേനൽക്കാലം -
ക്കായലിൽ വീണ നിലബാല്യമോ?

പുസ്തകം തെണ്ടി
പുരാതന കാവ്യങ്ങൾ
മൊത്തിക്കുടിച്ചൊരെൻ കൗമാരമോ
വിപ്ലവജ്വാലയെ പ്രേമിച്ചു പൊള്ളിയ
രക്തത്തിളപ്പുള്ള യൗവനമോ?

രണ്ടു ശാസിക്കുന്ന കണ്ണുകൾ മുന്നിലെ
കണ്ണാടിയിൽ ദേ തെളിയുന്നു
നേരെ നടത്തുന്ന കണ്ണുകൾ സ്നേഹിച്ചു
തീരാതെ കത്തുന്ന നക്ഷത്രങ്ങൾ
 

ജിബിത തദയൂസ്
10 D സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത