വിറയ്ക്കുന്ന പനിയും
തുമ്മുന്ന ജലദോഷവും
നിലക്കുന്ന ശ്വാസവും
തളരുന്ന ശരീരവും
തീരുന്നുവോ ജീവനൊക്കെയും
ഇല്ല ഞാൻ തീർക്കില്ല
ഈ കൊച്ചു ജീവിതം
വൈറസിന്റെ മടിയി
തലകുനിക്കില്ല
പൊരുതും ഞാനുയരും
പൊരിയുന്ന വെയിലിലും
പൊരിയുന്ന ശിശിരത്തിലും
വീഴുന്ന മഞ്ഞിലും മഴയിലും
ജീവിതശൈലികൾ മാറ്റിപിടിച്ചും
ആരോഗ്യജീവിതം പരിശീലിച്ചും
ജീവിതത്തെ ഉണർവേറ്റിയും
മുന്നേറും ഞാൻ ഈ ജീവിതത്തിൽ
മുറിപ്പിടിച്ച കൈകളുമായി
നടക്കുമിനി ഈ ജീവിതപാഥയിൽ
നമിക്കുന്നിതാ മനുഷ്യരെ
നിങ്ങൾ തന്ന കരുത്തിനായി
കരുതലോടെ മുന്നേറാം