സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/എന്റെ നാട് ശുചിത്വം തന്നെയാണോ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട് ശുചിത്വം തന്നെയാണോ

ഹരിതകമാം എന്റെ നാടേ
നിന്റെ പച്ചപ്പിന്റെ തണലിൽ കിടക്കാൻ
ആഗ്രഹിച്ച നാളുകൾ വേറേ
ഇന്നിപ്പോൾ ഞാൻ നിന്നെ കാണുന്നില്ല
എവിടെയാണ് എന്റെ പൊന്നോമലേ
നീ ഒളിച്ചത്
നിനക്കായി കാത്തിരിക്കുന്ന ഒരു
ചക്കരയാണ് ഞാൻ
നിന്നെ ഞങ്ങൾ തന്നെ നശിപ്പിച്ചു
എന്ന് കേട്ടപ്പോൾ ഉള്ളുനൊന്ത്‌
നീറുന്ന ഒരു ചക്കര
സ്വന്തം നാടിനെ ശുചിത്വമായി കാത്തു
പാലിക്കേണ്ട ഞാൻ തന്നെ നിന്നെ കൊന്നല്ലോ
എങ്ങും നിന്നെ കാണുന്നില്ല
ചവറും കുപ്പയും
അതിനെ ഉമ്മ വയ്ക്കുന്ന കൊതുകും ഈച്ചയും
അതിലൂടെ ഉണ്ടാകുന്ന രോഗങ്ങളും മാത്രമാണ്
രാത്രിയുടെ കിനാവിൽ തിങ്കളേയും താരങ്ങളെയും
കണ്ടുണരുന്ന ഞാൻ
ഇന്ന് പുകയുടെയും വിഷത്തിന്റെ വൈറസിന്റേയും
ഭീതിയിലാണ് ഉണരുന്നത്
എങ്ങും മാലിന്യം
ശുചിത്വമില്ലാത്ത ഈ നാട്ടിൽ
എന്റെ ജീവിതം എത്ര കാലം
നീളുമെന്നു് എനിക്കറിയില്ല
ഈ ജീവിതം എത്ര കാലമുണ്ടോ അത്ര
കാലം നിന്നെ വൃത്തിയായി സൂക്ഷിക്കും
ഇനി വരുന്ന തലമുറയെങ്കിലും മനോഹരമായ
നിന്നെ തിരിച്ചറിഞ്ഞ് ജീവിതം
മുന്നോട്ടു നയിക്കട്ടെ എന്നാഗ്രഹിക്കുന്നു
 

അർഷാ മാത്യു
8c സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത