ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/എന്റെ ചുറ്റുപാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ചുറ്റുപാട്
      വീടും പരിസരവും എന്നത് ശുചിത്വത്തിന്റെ പ്രധാനമായ ഒരു ഘടകമാണ് .  ഏറെ പ്രതേകിച്ചു് ഈ കൊറോണ കാലഘട്ടത്തിൽ നമ്മുടെ വീടും പരിസരവും ശുത്വത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ ഏറെ പങ്ക് വഹിക്കുന്നുണ്ട്.  ആരോഗ്യപൂർണ്ണമായ ഒരു കുടുംബത്തിന്റെ പ്രതിബിംബമാണു് ആ വീടിന്റെ പരിസരം. 
    ഈ കൊറോണ കാലഘട്ടത്തിൽ നമ്മുടെ പരിസരം വഹിക്കുന്ന പങ്ക് എന്നത് നമ്മൾ ഓരോരുത്തരും നേരിടുന്നത് പോലെത്തന്നെയാണ് .  ഏറെ പ്രതേകിച്ചു് ഈ കൊറോണക്ക് എതിരായിട്ടുള്ള പോരാട്ടമെന്നത് മരുന്നെന്നോ മറ്റും അല്ല .  നമ്മുടെ പരിസരത്തിൽ നിന്നും തുടങ്ങുന്ന ശുചിത്വമാണ്.  മാത്രമല്ല അതിനെതിരായി നമ്മൾ പോരാടുന്നത് നമ്മുടെ പരിസരത്തിൽ തന്നെ ആദ്യചുവടു വച്ചുകൊണ്ടാണ് .  അതുകൊണ്ടുതന്നെയാണ് ഈ കൊറോണ കാലഘട്ടത്തിൽ നമ്മുടെ പരിസരം ഏറെ പങ്കു വഹിക്കുന്നത് .
      ആരോഗ്യപൂർണ്ണമായ അന്തരീക്ഷവും പരിസരവും വീടുമാണ് ഒരു വ്യക്തിയെ മാരകമായ പല പകർച്ചവ്യാധികളിൽ നിന്നും പലതരത്തിലുള്ള മാരകമായ അസുഖങ്ങളിൽ നിന്നും വിമുക്തമാക്കുന്നത്.
     "ആരോഗ്യവും അന്തസ്സും" എന്ന അർത്ഥവാക്യത്തിലും ഒളിഞ്ഞുകിടക്കുന്നതു് നമ്മളും പരിസരവും തമ്മിലുള്ള ആത്മബന്ധമാണു് .  "പ്രകൃതിയും ഭൂമിയും " എന്ന ബന്ധത്തെപ്പോലെ തന്നെ ഏറ്റവും ദൃഢമായ ബന്ധം തന്നെയാണ് ഒരു വ്യക്തിയും അയാളുടെ പരിസരവും എന്നത് .
ശയാന
8 c സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം