സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/ ശുചിത്വം.

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ശുചിത്വം. നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വെള്ളം പാത്രങ്ങളിലോ ചിരട്ടകളിലോ കെട്ടികിടക്കാതെ ശ്രെദ്ധിക്കുകയും മാലിന്യങ്ങൾ അലസമായി ഇടാതെ ചവറ്റു കുട്ടയിൽ നിക്ഷേപിക്കുകയും ചെയ്യണം. തുണികൾ അലക്കി നന്നായി ഉണക്കി വൃത്തിയായി മടക്കി വെയ്ക്കുക. പരിസരം വൃത്തിയായി സൂക്ഷിക്കുന്നത് പോലെ തന്നെ നമ്മുടെ ശരീരവും വൃത്തിയായി സൂക്ഷിക്കണം. ദിവസം രണ്ടു നേരം കുളിക്കുകയും ഇടുന്ന വസ്ത്രങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും ഭക്ഷണത്തിനു മുമ്പും ശേഷവും കയ്യും വായും കഴുകേണ്ടതും അത്യാവശ്യമാണ്. കാരണം, അണുബാധകളും മറ്റു പലവിധ രോഗങ്ങളും ഉണ്ടാകാതിരിക്കുവാനാണ് ഇവയെല്ലാം നാം കർശനമായി പാലിക്കേണ്ടത്. കാലുകളിലെയും കയ്കളിലെയും നഖങ്ങൾ വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക. കാരണം, നഖത്തിലുള്ള അഴുക്കുകൾ മൂലം രോഗാണുക്കൾ ശരീരത്തിന് ഉളില്ലേക്ക് കടക്കാൻ സാധ്യത ഏറെയുണ്ട്. ശുചിത്വം പാലിക്കുന്നത് മൂലം നാം നമ്മളെയും നമ്മുടെ സമൂഹത്തെയുമാണ് രക്ഷിക്കുന്നത്

മിന്റു നവീൻ
9 എ സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം