സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി/ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

03-02-1891 ബിഷപ്പ് ഡോ ചാൾസ് ലവീഞ്ഞ് എസ് ജെ സെന്റ് ബർക്കുമാൻസ് കോളേജ് ഇംഗ്ലീഷ് ഹൈസ്കൂൾ ചങ്ങനാശ്ശേരിയിൽ ആരംഭിക്കുന്നു. റവ. ഫാ. സിറിയക് കണ്ടങ്കരിയുടെ ഉത്സാഹമാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിനു നിദാനം.

റവ. ഫാ. ലൂയിസ് റിച്ചാർദായിരുന്നു പ്രഥമ മാനേജർ. ശ്രീ പരമേശ്വരയ്യ ആദ്യത്തെ ഹെഡ്മാസ്റ്ററും. കർമ്മലീത്താമഠത്തിനുവേണ്ടി പണിത കെട്ടിടമായിരുന്നു ബിഷപ്പിന്റെ വാസസ്ഥലം. അവിടെയാണ് സ്കൂളിന്റെ ആരംഭം. ആദ്യ ബാച്ചിൽ 40 വിദ്യാർത്ഥികൾ.

15-06-1891 - ചെറുകര ഇട്ടൻ മാത്തുത്തരകൻ സംഭാവന ചെയ്ത സ്ഥലത്ത് നിർമ്മിക്കപ്പെട്ട കെട്ടിടത്തിന്റെ ആശിർവാദകർമ്മം.

09-1982 - എസ് ബി സ്കൂളും ബോർഡിംഗ് ഹൗസും പുതിയ സ്ഥലത്തേയ്ക്ക് മാറ്റുന്നു.

1895 - സ്കൂളും ബോർഡിംഗ് ഹൗസും ഇപ്പോഴത്തെ ആർച്ച്ബിഷപ്സ് ഹൗസിലേയ്ക്ക് മാറ്റുന്നു.

25-01-1899 - ഗവൺമെന്റിൽനിന്ന് സ്കൂളിനു 84 രൂപ ഗ്രാന്റ് അനുവദിക്കുന്നു

14-05-1906 - സ്കൂൾ ഇന്നു സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് വീണ്ടും മാറ്റുന്നു

1911 - ഈസേറ്റൺ ബിൽഡിംഗ് നിർമ്മിക്കുന്നു

1912 - ബിഷപ്പ് ഡോ. ചാൾസ് ലവീഞ്ഞിന്റെ മെത്രാഭിഷേക സിൽവർ ജൂബിലി സ്മരണയ്ക്കായി സ്കൂളിൽ സിൽവർ ജൂബിലി മെമ്മോറിയൽ ഫുട്ബോൾ ക്ലബ് ആരംഭിച്ചു

1916 - സ്കൂൾ ഗ്രാന്റ് 600 രൂപയാക്കി ഉയർത്തുന്നു

16-05-1916 - സ്കൂളിന്റെ രജതജൂബിലി ആഘോഷം മെയ് 16, 17 തീയതികളിൽ നടന്നു. ആഘോഷങ്ങളിൽ അദ്ധ്യക്ഷത വഹിച്ചത് ദിവാൻ എം കൃഷ്ണൻനായരായിരുന്നു.

18-05-1916 - കേരളത്തിൽ കത്തോലിക്കരായ വിദ്യാർത്ഥികളുടെ സഖ്യം ഏർപ്പെടുത്തുന്നതിന് റവ. ഫാ. ക്വിനിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു.