സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/അക്ഷരവൃക്ഷം/രാത്രിയുടെ സുഗന്ധം

Schoolwiki സംരംഭത്തിൽ നിന്ന്
രാത്രിയുടെ സുഗന്ധം

ഒരു സന്ധ്യ മാഞ്ഞു
ഒരു പകൽ മാഞ്ഞു
എന്നും നിനക്കായി ഈ രാത്രി മാത്രം
എന്നും നിനക്കായി ഈ രാത്രി മാത്രം
പുലരിയുടെ നോവറിയും നിശയിൽ
ഒരു കുളിർ കാറ്റായി നീ തഴുകി
ഈ സുഗന്ധം നീ എനിക്കായി മാറ്റിവെച്ചു

ചന്ദ്രരശ്മികളുടെ സാന്ദ്രകന്യക യെന്ന 

കവി വാക്യമെന്നെ ഓർമപ്പെടുത്തുന്നു
എന്തെന്നറിയില്ല ഏതിനെന്നറിയില്ല
എനിക്കെന്തോ ഒരിഷ്ടം നിന്നോട്
ഈ രാത്രിയോടെന്തോ ഒരിഷ്ടം


മീനാക്ഷി മോഹൻ
9 A എസ്. ബി. എച്ച്. എസ്. എസ്. വെണ്ണിക്കുളം
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത