സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/എവിടെയാണ് നിങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
എവിടെയാണ് നിങ്ങൾ


നീലാകാശവും നീലജലവും
പച്ചപ്പും നിറഞ്ഞ പ്രകൃതി .
എത്ര സുന്ദരമായ പ്രകൃതി!
ഓടിയെത്തിയ സുപ്രഭാതം
തട്ടിയെടുത്താ സൗന്ദര്യം.

കിളികളേ നിങ്ങളെവിടെ?
പൂക്കളേ നിങ്ങളെവിടെ?
ഉറവകളേ നിങ്ങളെവിടെ?
മരങ്ങളേ നിങ്ങളെവിടെ?
കുന്നുകളേ നിങ്ങളെവിടെ?
പറവകളേ നിങ്ങളെവിടെ?
ജീവജാലങ്ങളേ നിങ്ങൾ
എവിടെ പോയൊളിച്ചു?
നിങ്ങൾ കരയുകയാണോ?
നിങ്ങൾക്കായിതാ പുത്തൻ
ഭൂമി പ്രകൃതിയൊരുക്കുന്നു

അടച്ചു പൂട്ടി യൊരുക്കിയ
പുത്തൻ ഭൂപ്രകൃതി !
പ്രതീക്ഷാ നിർഭരമായ
പുതുപുത്തൻ ഭൂമിയിൽ
പുതിയൊരു ജീവിതം
 ആരംഭിക്കാം.......................
                
...
 

അലീന എസ്സ്. ജെ.
6എ. സെൻറ് ഫ്രാൻസിസ് യു പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത