സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിലെ കേന്ദ്ര സ്ഥാനമാണ് ഗ്രന്ഥശാലകൾക്ക് ഉള്ളത്. പഠിതാക്കൾക്ക് അറിവും പൊതുവിജ്ഞാനവും വായനാശീലവും വളർത്താൻ ഗ്രന്ഥശാലകൾ അത്യാവശ്യമാണ്.കഥകൾ, കവിതകൾ,ലേഖനങ്ങൾ, ജീവചരിത്രങ്ങൾ,സമാഹാരങ്ങൾ, വിവർത്തനങ്ങൾ തുടങ്ങി മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചരിത്രം, ശാസ്ത്രം തുടങ്ങിയ വിഷയ സംബന്ധിയായ പുസ്തകങ്ങളും ഗ്രന്ഥശാലയിൽ ലഭ്യമാണ്. നിശ്ചിതസമയത്ത് ഇവിടം വിനിയോഗിക്കാനും പുസ്തകം കൊണ്ടുപോയി വായിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. കുട്ടികൾക്ക് ശാസ്ത്രബോധം, പൊതുവിജ്ഞാനം, ചരിത്രപരമായ അറിവുകൾ എന്നിവ നൽകുന്നതിന് ഇത് വളരെ സഹായകമാണ്.