സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം / പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

ഭൂമിയും ജീവജാലങ്ങളുംഅന്തരീക്ഷവും തമ്മിലുള്ള സമൈക്യമാണ് പരിസ്ഥിതി. മണ്ണും, ഭൂമിയും, അന്തരീക്ഷവും, വായുവും, ജലവും , പ്രകൃതി വിഭവങ്ങളും, മനുഷ്യരും, പക്ഷിമൃഗാദികളും , സസ്യങ്ങളുമെല്ലാം പ്രത്യേക അനുപാതത്തിൽ ഉൾക്കൊള്ളുന്ന ഒന്നാണ് പരിസ്ഥിതി എന്ന പദംകൊണ്ട് അർ ത്ഥമാക്കുന്നത്. പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും ദുരുപയോഗം ചെയ്തും ഭൂമിയും ജലവും അന്തരീക്ഷവും യാതൊരു തത്ത്വദീക്ഷയുമില്ലാതെ മലിനപ്പെടുത്തിയും മനുഷ്യർ പരിസ്ഥിതിയെ തകർത്തുകൊണ്ടിരിക്കുകയാണ്. പ്രപഞ്ചത്തിന്റെ നിലനിൽപ്പുപോലും പരിസ്ഥിതിയെ ആശ്രയിച്ചാണിരിയ്ക്കുന്നത് . ഇന്ന് പരിസ്ഥിതിയുടെ നാശത്തിന് ആക്കം വർദ്ധിച്ചിരിക്കുകയാണ്. പരിസരം എന്ന കേവല അർത്ഥത്തിൽ പരിസ്ഥിതിയെ കാണുവാൻ കഴിയില്ല. നമ്മുടെ പരിസരം അഥവാ ചുറ്റുപാട് പരിസ്ഥിതിയുടെ ഒരു പ്രധാന ഘടകമാണ്. പരിസ്ഥിതി നശീകരണം പരിസ്ഥിതി നാശത്തിന് ഇടയാകാറുണ്ട്. പ്രപഞ്ചത്തിന്റെ സംരക്ഷണവും പരിസ്ഥിതിയുടെ പരിധിയിൽ വരും. പ്രപഞ്ചത്തിന്റെ അസ്തിത്വം നിലനിർത്തുന്നതും പരിസ്ഥിതിതന്നെ. പ്രപഞ്ചത്തിന്റെ സമതുലിതവും പരസ്പര ബന്ധിതവും തനതു പൂരകവുമായ സ്ഥിതിയാണ് പരിസ്ഥിതി എന്നതുകൊണ്ട് അർത്ഥമാക്കേണ്ടത്. പരിസ്ഥിതിയെ തകർക്കുന്ന പ്രവർത്തനങ്ങൾ പ്രകൃതിയിൽ നടത്തുന്ന ഏകഘടകം മനുഷ്യനാണ്. ഭൂമിയുടെ നിലനിൽപ്പും പ്രപഞ്ച ജീവജാലങ്ങളുടെ ഭാവിയും തകർത്തെറിയുന്നത് മനുഷ്യന്റെ വിവേകപരമല്ലാതെ ജീവിതരീതികളാണ്. തകർന്ന പരിസ്ഥിതി മൂലം ഉണ്ടാകുന്ന വിപത്തിന് ഉത്തരവാദിയും മനുഷ്യൻ തന്നെയാണ്. ഭാവിയ്ക്ക് ഭീഷണിയായിട്ടുള്ളത് മനുഷ്യന്റെ നികൃഷ്ടമായ ജീവിതരീതികളാണ്. പരിസ്ഥിതിയുടെ സംതുലിതാവസ്ഥ നഷ്ടപ്പെടുന്നതിലൂടെ ശാസ്ത്രത്തിനു പോലും പരിഹരിക്കാൻ കഴിയാത്ത ദുരന്തത്തിലേയ്ക്കാവും പ്രകൃതിയുടെ പോക്ക്. അത് സർവ്വനാശത്തിന്റെ വാരിക്കുഴിയുമാകും. മണ്ണും, അന്തരീക്ഷവും,വായുവും, ജലവും, സസ്യങ്ങളും, മനുഷ്യരും, തമ്മിലുള്ള ബന്ധം തകർക്കുവാനും പ്രപഞ്ചനാശത്തിന് തുടക്കമാകുവാനും ഇത് കാരണമാകും. പരിസ്ഥിതിയുടെ നാശം പ്രക്യതിയുടെയും ജീവജാലങ്ങളുടെയും അതു വഴി മനുഷ്യരാശിയുടെയും നാശത്തിന് ഇടയാക്കുമെന്ന ബോധം പുതിയ തലമുറയിൽ ഉറപ്പിക്കണം. ഈ ബോധ്യം പ്രപഞ്ചത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണ്.

കാർത്തിക് എം ബി
9 ബി സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം