സെന്റ് പീറ്റേഴ്സ് എൽ പി എസ് ശംഖുമുഖം/അക്ഷരവൃക്ഷം/കാട്ടുതീയായി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കാട്ടുതീയായി കൊറോണ

മാനവരാശിയെ കണ്ണീരിലാഴ്ത്തിയിട്ടു
ലോകം ഭരിക്കും കൊറോണ
കൈ കൊണ്ട് തൊട്ടാൽ പകരും കൊറോണ
മാരകമാണീ കൊറോണ
ഇറ്റലി , ചൈന, അമേരിക്ക എന്നിവിടങ്ങളിൽ
കാട്ടുതീയായി പടരുന്നു
ശുചിത്വം , സഹവാസം എന്നിവയൊക്കെ
ശ്രദ്ധിക്കേണ്ട നിമിഷം
നാലുപേർ കൂടുന്നിടത്തൊക്കെ
പോലീസ് ജാഗ്രത പുലർത്തി
ഞാനെന്ന ഭാവം നടിച്ചു ചെല്ലുന്നോർക്ക്
 വേണ്ടുവോളം അടി കിട്ടി
കേരള നാട്ടിലും വിത്ത് വിതച്ചു
വിദേശത്തു പോയിട്ടു വന്നോർ
ഘോരമായിന്നിതാ കത്തി
പടരുന്നു കാട്ടു തീ എന്നതുപോലെ

ജിയ ആർ
2 B സെന്റ് പീറ്റേഴ്സ് എൽ പി എസ് ശംഖുമുഖം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത