സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ എന്താണ് കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
എന്താണ് കൊറോണ വൈറസ്     

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരി കൂട്ടം വൈറസുകളാണ് കൊറോണ വൈറസ്.ഈ സാധാരണ ജല ദോഷ പനി മുതൽ സാർസ്,മെർസ്,കോവിഡ് 19,എന്നിവ വരെ ഉണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്.മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ഇത് ബാധിക്കുന്നു. ബ്രോങ്കൈറ്റീസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937 -ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്.സാധാരണ ജലദോഷത്തിന് 15 ശതമാനം മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകളാണ്.കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ വൈറസ് എലി, പട്ടി,പൂച്ച, ടർക്കി,കൂതിര,പന്നി,കന്നുകാലികൾ എന്നിവയെ ബാധിക്കുന്നു എന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.സൂണോട്ടിക്ക് എന്നാണ് ശാസ്ത്രജ്ഞർ ഇവയെ വിശേഷിപ്പിച്ചിരുന്നത്.അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് എന്നാണ്. മുഖ്യമായും ശ്വാസനാളിയെയാണ് ഇത് ബാധിക്കുന്നത്.ജലദോഷവും, ന്യുമോണിയയുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.രോഗം ഗുരുതരമായാൽ സാ‍ർസ് ന്യുമോണിയ,വൃക്കസ്തംഭനം എന്നിവ ഉണ്ടാകും. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ജനിതക മാറ്റം വന്ന പുതിയ തരം വൈറസുകളാണ്. പനി, ചുമ,ജലദോഷം,തൊണ്ടവേദന, തുമ്മൽ,ശ്വാസതടസം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.പ്രായമായ വരേയും കുട്ടികളെയും ഇത് പെട്ടെന്ന് ബാധിക്കുന്നു.

ധന്യ
6 A സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം