സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/നിശബ്ദ കൊലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
നിശബ്ദ കൊലയാളി

ഒരിക്കൽ ഒരു ഗ്രാമത്തിൽ രാമൻ എന്ന വ്യക്തി ജീവിച്ചിരുന്നു. അയാൾ ദിവസവും പുകവലിക്കുമായിരുന്നു. ഒരു കൂലിപ്പണിക്കാരനായിരുന്ന അദ്ദേഹം കി1ട്ടുന്ന കാശിലതികവു൦ സിഗരറ്റ് വലിക്കുപയോഗിക്കുമായിരുന്നു അങ്ങനെ ഒരു ദിവസം അയാൾ രക്തം ഛർദ്ദിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് അയാൾക്ക് ശ്വാസകോശ അർബുദമാണെന്ന് മനസ്സിലായത് അയാളുടെ കുടുംബത്തിൻ്റെ പ്രതീക്ഷയെല്ലാ൦ നശിച്ചു. ദിവസേന അയാളുടെ ആരോഗ്യനില ഗുരുതരമായി നശിച്ചുകൊണ്ടിരുന്നു. കുറച്ചു നാൾ ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ അയാളുടെ ജീവൻ നിലനിർത്താൻ സാധിച്ചു. പക്ഷേ.... ഒരു ദിവസം അയാൾ എന്നെന്നേക്കുമായി ഈ ലോകത്തുനിന്നു൦ വിട പറഞ്ഞു..... പുകയിലയുടെയു൦, മദ്യപാനത്തിൻ്റെയു൦, പ്ലാസ്റ്റിക്കിൻ്റെയു൦ ഉപയോഗം നമ്മുടെ സമൂഹത്തെ നശിപ്പിക്കുകയാണ്.... രാമനെ പോലെ മാരകമായ രോഗങ്ങൾക്കടിമകളാകുന്ന മനുഷ്യജീവനുകൾക്ക് ഇനിയെങ്കിലും ഒരു അവസാനം വരട്ടെ എന്നു നമുക്കാശിക്കാ൦.....

റുഷ്ദ ഫാത്തിമ.S
4 C സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ