സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/അക്ഷരവൃക്ഷം/ഇന്നലെ വന്ന കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നലെ വന്ന കൊറോണ

പുസ്തകങ്ങൾക്കുമപ്പുറം
പ്രകൃതി നമ്മെ പലതും
പഠിപ്പിക്കുന്നന്നെന്നും, ചിലത്
ഓർമ്മപ്പെടുത്തുന്നു എന്നും
അകലം ആയുധമാണെന്നും
ക്ഷമയാണ് ധൈര്യെമെന്നും
കഴിഞ്ഞ കാലങ്ങൾ
കൊഴിഞ്ഞതാണെന്നും
കരുതേണ്ടത് നാളേയ്‌ക്ക് വേണ്ടി
മാത്രമല്ല ; കരുതാൻ
ആരുമില്ലാത്തവർക്കു-
കൂടി എന്നും
അമ്മ അന്നവും
അച്ഛൻ അറിവുമാണെന്നും
ജീവന് മരണത്തേക്കാൾ
വിലയുണ്ടെന്നും
ഒന്നും സ്വന്തമല്ലെന്നും
ജീവിതം നിഴൽപോലെ
മായുമ്പോൾ
തണലാകുന്നതാണ് സ്നേഹമെന്നും
പറഞ്ഞത് ഇന്നലെ
വന്ന കിരീടധാരിയായ
ഭീകരൻ കൊറോണ തന്നെ!

മാരിയറ്റ് സണ്ണി
10 C സെന്റ്തോമസ് എച്ച് എസ് എസ് ഇരട്ടയാർ
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത