സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/പ്രതിരോധ കോട്ട

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധ കോട്ട

 പ്രതിരോധമെന്ന നാലക്ഷരം ...
മനുജന്റെ കണ്ണിൽ യുദ്ധങ്ങളെത്രയോ
ആ വാക്കുകേൾക്കുബോൾ
മനുജന്റെ ഉള്ളിൽ ആയുധങ്ങൾ മാത്രം
കേവലം...
അണുവായ രോഗങ്ങളെത്തിയാൽ
വാളും ബോംബും
വ്യർത്ഥമായി തീരുന്നു...
പണവും പ്രശസ്തിയും
 ബുദ്ധിയും ശക്തിയും
വ്യർത്ഥമായി തീരുന്നു
വ്യഗ്രതയും ദുഷ്ചിന്തകളും
അകലത്ത് നിർത്താം
സംജാതമാക്കാം മതിലുകളില്ലാത്ത
നന്മ നിറഞ്ഞൊരു സ്നേഹസംസ്കാരം
പാലിച്ചിടും നല്ല ശീലങ്ങൾ
വിദഗ്ധർ പറയുന്ന കാര്യങ്ങളും
രോഗങ്ങളെയും പ്രധിരോധിക്കാം,
നല്ല നാളെക്കു വേണ്ടി.....
കോവിഡും നിപ്പയും പ്രളയവും,
അതിജീവിച്ചവരാണു നാം
ഒരുമിച്ചു നേരിടാം തുരത്താം.....
ഇനിയെന്തു വ്യാധികൾ വന്നീടിലും,
സാഹോദര്യത്തിന്റെ വിത്തുകൾ
പാകിടാം കൊയ്തിടാം......
സ്നേഹത്തിൻ കതിരുകളെ
വിവേചനമില്ലാതെ ഒരുമിച്ചു നിന്നിടാം
പ്രതിരോധത്തിൻ കോട്ട തീർക്കാം..

ജോസ്‌വിൻ ജോസ്
7B സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത