സെന്റ് തോമസ് എൽ പി സ്കൂൾ പോത്തൻകോട്/അക്ഷരവൃക്ഷം/കരുതലോടെ പോരാടു

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലോടെ പോരാടു


പോരാടുവാൻ നേരമായിന്ന് കൂട്ടരെ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണിപ്പോട്ടിക്കാം നമുക്കി ദുരന്തത്തി
നലയടികളിൽ നിന്നു മുക്തിനേടാം

ഒഴിവാക്കിടാം സനേഹ സന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരേ മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വബോധത്തോടെ
മുന്നേറു ഭയക്കാതെ ശ്രദ്ധയോടീ
നാളുകൾ സമർപ്പിക്കു
ഈ ലോക നന്മയക്കു വേണ്ടി...

 

ഷിഫാന
2 ബി സെന്റ് തോമസ് എൽ പി സ്കൂൾ പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത