ശുചിത്വ ബോധം മനുഷ്യ ഹൃദയം
നിറഞ്ഞു നിന്നൊരു കാലത്തു -
മാറാവ്യാധികൾ കുറഞ്ഞിരുന്നൊരു -
പേരു പോലെ ദൈവത്തിൻ നാട്ടിൽ
വ്യക്തിശുചിത്വം പരിസര ശുചിത്വം
കുറഞ്ഞു വന്നൊരു ഈ കാലത്തു
കൊറോണ പോലൊരു മാറാവ്യാധി
നമ്മെയെല്ലാം തളർത്തീടുന്നു
ശുചിത്വത്തോടെ മുന്നേറൂ
അകലം പാലിച്ച് മുന്നേറൂ
കൊറോണയെ തുരത്തീടാം
ആരോഗ്യ ലോകം വാർത്തീടാം