സെന്റ് തോമസ് എൽ പി എസ് അമയന്നൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിൽ  പാലാ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റുമാനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ അയൂർകുന്നം പഞ്ചായത്തിലെ അമയന്നൂർ എന്ന ഗ്രാമത്തിൽ 1928 ഡിസംബർ 15 ന് സ്ഥാപിതമായ സ്‌കൂളാണ് അമയന്നൂർ സെൻറ് തോമസ് എൽ പി എസ് .

പത്തനാപുരം മൗണ്ട് താബോർ കോർപ്പറേറ്റ് മാനേജ്മെൻറ് അധീനതയിൽ പ്രവർത്തിക്കുന്ന ഈ എയ്‌ഡഡ്‌ സ്‌കൂൾ സ്ഥാപിതമായിട്ട് നൂറു വർഷത്തിലേക്കു അടുക്കുന്നു.

അമയന്നൂർ ഗ്രാമത്തിലെയും സമീപ സ്ഥലങ്ങളിലെയും കുട്ടികളുടെ പഠനത്തിനും വളർച്ചയ്ക്കും സ്‌കൂൾ വലിയ പങ്കാണ് നൽകുന്നത്.

നിരവധി പ്രഗല്ഫരായ അധ്യാപകർ സേവനമനുഷ്ഠിച്ച ഈ സ്‌കൂളിൽ നിന്നും ഒട്ടനേകം വിദ്യാർത്ഥികളാണ് ഉയരങ്ങളിലേക്ക് എത്തുന്നത് നിലവിൽ പ്രീ പ്രൈമറി ക്ലാസ്സുകളും ഒന്നുമുതൽ നാലുവരെയുള്ള പ്രൈമറി ക്ലാസ്സുകൾ രണ്ട് ഡിവിഷനുകളായും നടന്നുവരുന്നു.

പ്രധാന അധ്യാപികയ്ക്ക് പുറമെ പ്രൈമറി വിഭാഗത്തിൽ ഏഴ് അധ്യാപകരും പ്രീപ്രൈമറി വിഭാഗത്തിൽ രണ്ട് അധ്യാപകരും സേവമനുഷ്ടിക്കുന്നു