സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/ചരിത്രം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
കുടിയേറ്റ മേഖലയുടെ മണ്ണിൽ സുവർണ്ണപ്രകാശം ചൊരിഞ്ഞ് അന്നും ഇന്നും നിലനിൽക്കുകയാണ് സെന്റ്.തോമസ്സ് ഹൈസ്കൂൾ.ഒരു എലിമെന്ററി സ്കൂളായി തുടങ്ങി, അപ്പർ പ്രൈമറിയായും, ഹൈസ്കൂളായും, പിന്നീട് ഹയർസെക്കന്ററിയായും ഉയർന്നുവന്നു.താമരശ്ശേരി കോർപ്പറേറ്റ് സ്കൂളുകളിൽ സെന്റ്തോമസ്സ് ഹൈസ്കൂൾ മുൻപന്തിയിൽ നിൽക്കുന്നു.
മലയോര ഗ്രാമമായ കൂരാച്ചുണ്ടിന്റെ സ്വപ്നസാക്ഷാത്കാരമായ,
വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയിൽ നിർണായ പങ്കുവഹിക്കുന്ന കൂരാച്ചുണ്ട് സെൻറ് തോമസ് ഹൈസ്കൂൾ . സാന്തോം കുടുംബം 46-ാം വാർഷികം ആഘോഷിക്കുകയാണ്. മലനിരകളുടെ ഭംഗിയും കാട്ടരുവികളുടെ കരുതലും പച്ചപ്പിന്റെ അത്ഭുതവും ഒന്നുചേർന്ന കൂരാച്ചുണ്ട് ഗ്രാമത്തിൻ്റെ ഈ സാംസ്കാരിക കേന്ദ്രം, പ്രതികൂല സാഹചര്യങ്ങളോടും ,കാട്ടുമൃഗങ്ങളോടും പകർച്ചവ്യാധികളോടും മല്ലടിച്ച് കുടിയേറിയ നമ്മുടെ പൂർവികരുടെ സ്വപ്നമാണിത്. മക്കൾക്ക്, ഭാവി തലമുറയ്ക്ക് കാര്യക്ഷമതയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസത്തിൻ്റെ മഹത്വം തിരിച്ചറിഞ്ഞവർ വിദ്യാലയ നിർമ്മിതിക്കായി ശ്രമങ്ങൾ തുടങ്ങി. ഫാദർ ജോസഫ് മാമ്പുഴയുടെ നേതൃത്വത്തിൽ ഒരു ജനതതിയുടെ പ്രയത്നഫലമായി 1979 ൽ സെൻറ് തോമസ് ഹൈസ്കൂൾ സ്ഥാപിതമായി. മാനവിക മൂല്യങ്ങളിൽ അധിഷ്ഠിതമായ, പ്രകൃതി സ്നേഹത്തിൻ്റെയും സഹജീവി സ്നേഹത്തിൻ്റെയും മന്ത്രങ്ങളാൽ മുഖരിതമായ ഈ സരസ്വതി ക്ഷേത്രം പഠനരംഗത്തും കലാകായിക മേഖലയിലും സാമൂഹ്യ സാംസ്കാരിക മേഖലയിലും മികവിൻ്റെ അടയാളപ്പെടുത്തലുമായി ജൈത്രയാത്ര തുടരുന്നു.
1979 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജർ.
ശ്രീ ,എൻ സി ജോസ് ആണ് പ്രഥമ പ്രധാന അദ്ധ്യാപകൻ. സഹഅദ്ധ്യാപകരായി ശ്രീമതി , ററി റ്റി അച്ചാമ്മ, ത്രേസ്സ്യാമ്മ തോമസ്സ്, മേരി തോമസ്സ്, അന്നക്കുട്ടി റ്റി ജെ , റോസമ്മ റ്റി യു ,എന്നിവർ സേവനം അനുഷ്ഠിച്ചു.