സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ മൂന്നാം ലോകയുദ്ധം

Schoolwiki സംരംഭത്തിൽ നിന്ന്
മൂന്നാം ലോകയുദ്ധം      

കുരുക്ഷേ(തയുദ്ധം കഴിഞ്ഞ പോലെ
ഭൂമി നിശബ്ദയായിരിക്കുന്നിതാ
ശവപ്പറമ്പിനൊപ്പമായ ഇൗ ഭൂമിയെ
കാണാൻ പേടിയാണീ ലോകർക്ക്
ദി ലോകയുദ്ധങ്ങളിലെ രാക്ഷസൻമാർ
തെല്ലുമല്ല ഇതിന്നുത്തരവാദികൾ
പിന്നെയോ ഭീകരകിടാമാം കൊറോണ
ചരി(ത താളുകളിൽ ഇടം നേടിയ
വികസ്വര രാജൃങ്ങളതാ കൂപ്പു കുത്തുന്നു;
ഒപ്പമതാ ശാസ്(തതാളങ്ങളും
അവസാനമായൊന്നു കാണുകയോ
തീർത്തും ദുർഷ്ടമായിരിപ്പതാ
സ്പർശനങ്ങളാൽ തീരൂന്നു
ഒാരോ ജീവിത മോഹങ്ങളും
കളിയില്ല ചിരിയില്ല ഇവിടെ
ആഘോഷമോ വിദൃകളോ ഇല്ല ഇവിടെ
എങ്ങും വിജനതയാണീ ഭൂമിയിൽ
ഒത്തു കൂടിയിരിക്കുന്നതു കാണുകേൽ
തീർത്തും ശിക്ഷാർഹമാണിന്നി ഭൂമിയിൽ
തൻ ബന്ധുമി(താദിയെ കാണ്മാനാകാതെ
പോകുന്നതോ നിരവധിയാം കുടുംബവും
ഒരു ചൂലിനോടൊപ്പമെന്ന പോൽ
തൂത്തു തീർക്കുന്നു പല ജീവനെയും
ഇൗ ഭീകരകീടമാം കൊറോണ
(പാർത്ഥനകൾ വേണമെങ്ങുമീ ഭൂവിൽ
ഇൗ ഭൂമിയിലെ സുരക്ഷിതകച്ചമെന്നതോ
ഏക പടച്ചട്ടയാം തൻ ഭവനങ്ങളും
ശുചിത്വമാണിവിടെ (പധാനവും
ദയങ്ങളൊന്നും തൊല്ലും വേണ്ട ഇവിടെ
പിന്നെയോ ജാ(ഗതകൾ മാ(തമഭയം

അപർണ എം ദേവസൃ
9D സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത