സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/കലാമേള

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനായി കലാമേളകൾ നടത്തുന്നു. 1,2 ക്ലാസുകളെ ഒരു യൂണിറ്റ് ആയും 3,4 ക്ലാസുകളെ മറ്റൊര‍ു യൂണിറ്റ് ആയും തിരിച്ചാണ് കളമേളകൾ നടത്തുന്നത്.

സബ്ജില്ലാ കലാമേളയുടെ ഇനങ്ങൾ കൂടാതെ എല്ലാ കുട്ടികൾക്കും ഒരുതവണ എങ്കിലും സ്റ്റേജിൽ കയറാനുള്ള അവസരം കിട്ടുന്ന തരത്തിലുള്ള ക‍ുട്ടിപ്പാട്ടുകൾ, പഴഞ്ചൊല്ല് അവതരണം മുതലായവ കൂടി സ്കൂൾ തലത്തിൽ നൽകിവരുന്നു.

സമ്മാനർഹരായ കുട്ടികളെ സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. സബ്ജില്ലാതലത്തിൽ മികച്ച പ്രകടനം നമ്മുടെ കുട്ടികൾ കാഴ്ചവെക്ക‍ുന്ന‍ു.