സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഡോ.യ‍ു സി. ആയിഷ

ഡോ. യ‍ു സി ആയിഷ ഈ സ്ക‍ൂളിൽ നിന്ന‍ും പ്രൈമറി വിദ്യാഭ്യാസം നേടി ത‍ുടർ പഠനത്തിന‍ു ശേഷം കേരളത്തിലെ അറിയപ്പെട‍ുന്ന ഗൈനക്കോളജിസ്റ്റായി കോഴിക്കോട് ജില്ലയിലെ ശാന്തി ഹോസ്പിറ്റലിൽ സേവനം ചെയ്യ‍ുന്ന‍ു.

‍ഡോ.എബി ഫിലിപ്പ്

ഡോക്ടർ എബി ഫിലിപ്പ് പൂർവ്വ അധ്യാപികയ‍ുടെ മകനായ എബി ഒന്നു മുതൽ നാലു വരെ ഈ സ്ക‍ൂളിൽക പഠിച്ച് ഇപ്പോൾ ഗവൺമെൻറ് ആയുർവേദ ഡോക്ടർ ആയി ജോലി ചെയ്യുന്നു നിലവിൽ DMO ആണ്.

അഡ്വ. യ‍ുസി. അബ‍്ദ‍ുള്ള

ഈ സ്ക‍ൂളിൽ പ്രൈമറി വിദ്യാഭ്യാസം നേടിയ യ‍ു സി അബ്‍ദ‍ുള്ള നിയമ പഠനം പ‍ൂർത്തിയാക്കി ഇപ്പോൾ ദ‍ുബൈയിൽ അഡ്വക്കറ്റായി ജോലി ചെയ്യ‍ുന്ന‍ു

ഡോ. ബിനു ചാക്കോ

ഈ സ്ക‍ൂളിലെ പ്രഥമ ഹെഡ്മാസ്റ്റർ ചാക്കോ മാസ്റ്ററ‍ുടെ മകൻ ഈ സ്ക‍ൂളിലെ പ‍ൂർവ്വ വിദ്യാർത്ഥിയ‍ും ഇപ്പോൾ പ്രൊഫസറായി ഇരിങ്ങാലക്ക‍ുട കോളേജിൽ ജോലി ചെയ്യ‍ുന്ന‍ു.കമ്പ്യൂട്ടർ സയൻസിൽ കണ്ണൂർ യൂണിവേഴ്സിറ്റി യിൽ നിന്ന് പിഎച്ച്ഡി നേടിയ ഡോ. ബിനു ചാക്കോ സ്ക‍ൂളിന്റെ ഒരു അഭിമാനമാണ്.

ജീന പി എസ്

ജീന പി എസ് സ്കൂളിലെ പൂർവ വിദ്യാർത്ഥികളിൽ ഒരാളായ ജീന പി എസ് ഇന്ത്യൻ ടീമിലെ ബാസ്ക്കറ്റ് ബോൾ ക്യാപ്റ്റൻ ആണ്. നിരവധി ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് .ഒട്ടനവധി പുരസ്കാരങ്ങൾ നേട‍ുകയ‍ും ചെയ്ത‍ു. ഇപ്പോൾ കെഎസ്ഇബിയിൽ ജോലി ചെയ്യുന്നു

പ്രിൻസ്  ജോസ്

പ്രിൻസ്  ജോസ് ഈ സ്കൂളിലെ തന്നെ മറ്റൊരു പൂർവ്വ വിദ്യാർത്ഥിയാണ് പ്രിൻസ്  ജോസ് ഹൈജമ്പിൽ  അറിയപ്പെടുന്ന ഇന്ത്യൻ താരമാണ് ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് ഇപ്പോൾ സീനിയർ ടിടിആർ ആയി വെസ്റ്റേൺ റെയിൽവേയിൽ ജോലി ചെയ്യുന്നു

ഡോ. മ‍ുഹമ്മദ് റഫീഖ്

ഡോ. മ‍ുഹമ്മദ് റഫീഖ് ഈ സ്ക‍ൂളിലെ പ‍ൂർവ്വ വിദ്യാർത്ഥിയാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഇപ്പോൾ സ്ടൈറ്റ് പാത്ത് ഇന്റർനാഷണൽ സ്ക‍ൂളിലെ CEOആണ്.ഒമാനിലെ പ്രശസ്തമായ കോളേജില‍ും സേവനം ചെയ്തിട്ടുണ്ട്.ചെന്നൈയിൽ ന്യ‍ൂ കോളേജിൽ പ്രൊഫസറായ‍ും ജോലി ചെയ്തിട്ട‍ുണ്ട്.