സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സ്കൗട്ട്&ഗൈഡ്സ്-17

സ്കൗട്ട് ആൻഡ് ഗൈഡ്സ്
സ്കൗട്ട് മാസ്റ്റർ ശ്രീ വി.ജെ മാത്യുവിന്റെയും ഗൈഡ് ക്യാപ്റ്റൻ ശ്രീതതി മിനിക്കുര്യന്റെയും നേതൃത്വത്തിൽ സ്കൗട്ട് ഗൈഡ് പ്രസ്ഥാനം പ്രവർത്തിക്കുന്നു.കുട്ടികളിൽ അച്ചടക്കവും മൂല്യബോധവും രൂപപ്പെടുത്തുന്നതിനും സേവനതല്പരത വളർത്തുന്നതിനും ഈ സംഘടന വഹിക്കുന്ന പങ്ക് വളരെ വലുതാണ്.വിവിധ മേളകൾ ഉൾപ്പടെ സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും ‍‍‍സ്കൗട്ടുകളും ഗൈഡുകളും നേതൃത്വം നൽകുന്നു.മറ്റ് കുട്ടികൾക്ക് മാതൃകയാകും വിധം സ്കൂളിൽ വിവിധ ശുചീകരണ സേവന പ്രവർത്തനങ്ങൾ സ്കൗട്ട്-ഗൈഡുകൾ ഏറ്റെടുത്ത് ചെയ്യുന്നു.

ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൗട്ട് യൂണിറ്റുകളിൽ ഒന്നാണ് മണപ്പുറം സെൻറ് തെരേസാസ് ഹൈസ്കൂളിലെ സ്കൗട്ട് യൂണിറ്റ്' വർഷം തോറും നിരവധി രാജ്യ പുരസ്കാർ -രാഷ്ട്രപതി സ്കൗട്ടുകളെ വാർത്തെടുക്കുവാൻ ഈ യൂണിറ്റിനു് കഴിയുന്നുണ്ട്. ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് പൂച്ചാക്കൽ ലോക്കൽ അസോസിയേഷന്റെ ആസ്ഥാന കേന്ദ്രം കൂടിയാണ് ഈ സ്കൂൾ.ശ്രീ വി.ജെ. മാത്യുവിന്റെ നേതൃത്വത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് ഈ വിദ്യാലയം കാഴ്ചവയ്ക്കുന്നത്.കഴിഞ്ഞവർഷം സംസ്ഥാന കാര്യാലയം സംഘടിപ്പിച്ച അടുക്കള പച്ചക്കറിത്തോട്ടം പ്രോജക്ടിൽ പങ്കെടുത്ത്AGrade ഉം 2000 രൂപ ക്യാഷ് അവാർഡും ഈ സ്കൗട്ട് യൂണിറ്റ് നേടുകയുണ്ടായി. ഈ സ്കൂളിലെ സ്കൗട്ട് മാസ്റ്ററായ ശ്രീ.വി.ജെ. മാത്യൂ, ജില്ലാ അസിസ്റ്റൻറ് കമ്മിഷണറായും സേവനം ചെയ്യുന്നു.