സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/അക്ഷരവൃക്ഷം/സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്നം

താമരയല്ലിതൻ പൊൻനിറമേന്തിയെൻ
സ്വപ്നത്തെ വീണ്ടും തളച്ചിട്ടു
അദൃശ്യമായൊരു സുന്ദരലോകത്തിൻ
സൗരഭ്യസംഗീതത്തിൽ അലിയുവാൻ
കൊഴിയുന്നിതാ വീണ്ടുമെൻ സ്വപ്നങ്ങൾ
നിമിഷബന്ധിതമാം ഈ ജീവിതയാത്രയിൽ
വിദൂരമാം മഴവില്ലിൻ ചിറകിനുള്ളിൽ
പറന്നുയരുന്നൊരു പ്രിയതരമാം വർണങ്ങൾക്കുള്ളിൽ
കാത്തിരിക്കുന്നു ഞാൻ വീണ്ടുമെൻ ആത്മാവിൽ
താരാ നിബിഢമാം ഒരു പുലരിയിൽ
ആർദ്രമാം എൻ സാന്ത്വനസ്വപ്നത്തിൻ കുളിരിൽ
ഇത്തിരി നേരം കൂടി മയങ്ങുവാൻ
തിരിച്ചറിവെന്ന ദൂരത്തേക്കുള്ള
സമയത്തിൻ പ്രയാണത്തിനുള്ളിൽ
അറിയാതെ അകലുന്ന എൻ സ്വപ്നങ്ങളെ പുണരുവാൻ
അത്രമേൽ ആഗ്രഹമുണ്ടെനിക്കിനിയും
-അത്രമേൽ ആഗ്രഹമുണ്ടെനിക്കിനിയും
 

കൃഷ്ണപ്രിയ
10B സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത