സെന്റ് ജോർജ് ഹൈസ്കൂൾ കോട്ടാങ്ങൽ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്‌ യോഗം കഴിഞ്ഞവർഷം എല്ലാ മാസത്തിലും കൂടിയിരുന്നു , ഓരോ അവസരത്തിലും കുട്ടികൾ പല പരിപാടികൾ അവതരിപ്പിച്ചു , ഇതിന്റെ ഭാഗമായി പച്ചക്കറി തോട്ടം, ഔഷധ സസ്യ തോട്ടം എന്നിവ നിർമ്മിച്ചു. പിന്നെ ഓരോ ആഴ്ചയിലും സയൻസ് ടീച്ചേർസ് വിവിധ പരീക്ഷണങ്ങൾ കാണിക്കുകയും കുട്ടികളെ കൊണ്ടു ഉത്തരം പറയിപ്പിക്കുകയും ചെയ്തു. നറുക്കിട്ട് എടുത്ത ഉത്തരങ്ങൾക്ക് സമ്മാനങ്ങൾ നൽകി. കൂടാതെ, പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷ തൈ വിതരണവും നടത്തി. ഇവയിലെല്ലാം കുട്ടികൾ വളരെ സന്തോഷപൂർവം പങ്കെടുത്തു. തോട്ടങ്ങളിൽ നിന്ന് ലഭിച്ച പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപെടുത്തുകയും ചെയ്തു.