ഇരുപത്തൊന്നാം നൂററാണ്ടിൽ
ഭീകരമായൊരു വൈറസ്
ലോകം മുഴുവൻ രോഗം പരത്തി
ജീവനെടുക്കും വൈറസ്
കോവിഡെന്നും കൊറോണയെന്നും
വിളിപ്പേരല്ലേ വൈറസ്സിന്
ഭൂമിമുഴുവൻ ശൂന്യമാക്കി
ഇരുട്ടിലാക്കും മഹാമാരി.
നമുക്കെല്ലാം ഒരുമിച്ച്
ലോകം മുഴുവൻ ഒരുമിച്ച്
ചെറുക്കാം ഈ വൈറസ് ബാധയെ
കൈകൾ കോർത്തിടാം ഇതിനെ നേരിടാൻ
സർവ്വശക്തനോട് (പാർത്ഥിക്കാം
ഈ മഹാമാരിയിൽ നിന്നും
ഈ ലോകത്തെ രക്ഷിക്കാൻ.