സെന്റ് ജോർജ്ജ്.യു.പി.എസ്സ് ആനവിലാസം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്

ഗണിത ക്ലബ് പ്രവർത്തനങ്ങൾ അക്കാദമികമായതു, പൊതുവായതു, കുട്ടികളുടെ നൈപുണീ വികസനം ഉദ്ദേശിച്ചുകൊണ്ടുള്ളതു എന്നിങ്ങനെ പല മേഖലകളായി തിരിക്കാം. അതിൽ തന്നെ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് മേളകളിലെ പ്രാതിനിധ്യവും , മത്സരപരീക്ഷകളും അതിനു വേണ്ടിയുള്ള ഒരുക്കങ്ങളുമാണെല്ലോ. ഓരോ വർഷവും കുട്ടികളുടെ പങ്കാളിത്തം വർധിച്ചു വരുന്നതിനോടൊപ്പം മത്സരങ്ങളുടെ മേന്മ വർദ്ധിക്കേണ്ടതും ആവശ്യമാണ്. അതുകൊണ്ടുതന്നെ ഈ വർഷം കുട്ടികളുടെ തെരഞ്ഞെടുപ്പ് , മത്സര പരിശീലനങ്ങൾ എന്നിവ നേരത്തെ ആരംഭിക്കുന്നതിനുള്ള ആലോചനയോഗം 2023 ജൂൺ മാസം 13 ആം തിയതി തന്നെ നടത്തി നേടേണ്ട മികവുകൾ പറ്റി അധ്യാപക സമൂഹത്തെ ബോധവാന്മാരാക്കി.