ഞാൻ കണ്ണു തുറന്നപ്പോൾ കണ്ടു മരങ്ങൾ, ചെടികൾ തൻ
സ്നേഹം തുളുമ്പും മൃദു- മന്ത്രണം....
ഞാൻ വളർന്നപ്പോൾ അവ കൂടെ വളർന്നില്ല
വെട്ടിയും പിഴുതും ആ -
സോദരർ വീണു മണ്ണിൽ..
ഇന്ന് ഞാൻ കാണുന്നു
ശോഷിച്ചു ക്ഷീണിച്ച
വൃക്ഷങ്ങളും ചെറു- സസ്യങ്ങളും
ഹേയ് മനുഷ്യാ നീയെന്തിനു നശിപ്പിച്ചു ഞങ്ങൾ തൻ തണൽ...
കൊടും വേനലിൽ തണലേകിയ മര-
ക്കൂട്ടമിന്നില്ല തെല്ലാശ്വാസിക്കാൻ...