സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/മനുവിന്റെ വീട്

മനുവിന്റെ വീട്

മനു ഒരു ബുക്കെടുക്കാൻ മുറിയിലേക്ക് ഓടിയപ്പോൾ എന്തിലോ ചവിട്ടി ഒരു വീഴ്ച.
"അയ്യോ ..... ":മനു അലറിക്കരഞ്ഞു .
നോക്കിയപ്പോൾ ഒരു പ്ലാസ്റ്റിക് കൂട് , ദേഷ്യത്തോടെ മനു എഴുന്നേറ്റ് കൂടും എടുത്ത് പുറത്തേക്ക് നടന്നു . അപ്പോൾ കൊതുകുകൾ മനുവിനെ കുത്തി . മനുവിന് ദേഷ്യം വന്നു . മനു ചുറ്റും നോക്കി . ചിരട്ടയിലും കുപ്പിയിലും എല്ലാം വെള്ളം കെട്ടി കിടക്കുന്നു . കൊതുകുകൾ മുട്ട ഇട്ടു പെരുകി പറന്നു നടക്കുന്നു . അപ്പോഴാണ് മനുവിന് വീടും പരിസരവും ശുചിയായി വെക്കുന്നത് എന്തിനാണ് എന്ന് മനസ്സിലായത് .
അതിനു ശേഷം ഒരിക്കലും മനു വീടും പരിസരവും വൃത്തികേടായി ഇടാറില്ല . പ്ലാസ്റ്റിക് കൂടുകളും കുപ്പികളും വലിച്ചെറിയാതെ കത്തിച്ച കളഞ്ഞു . മറ്റുള്ളവർക്ക് ഒരു മാതൃകയായി .

റിയോൺ കെ റോബിൻ
1 എ സെന്റ് ജോൺസ് ഹൈസ്കൂൾ കാഞ്ഞിരത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ