സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നമ്മുടെ അമ്മ

പ്രകൃതി നമ്മുടെ അമ്മയാണ്. അമ്മയെ നമ്മൾ വേദനിപ്പിക്കരുത്. പരിസ്ഥിതിക്ക് നാശം വരുന്ന രീതിയിൽ നാം പ്രവർത്തിച്ചാൽ അത് ലോകനാശത്തിന്നു തന്നെ കാരണമാകുന്നു. പരിസ്ഥിതി സംരഷിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി നമ്മെ ബോധവത്കരിക്കാൻ വേണ്ടിയാണ് ലോകപരിസ്ഥിതി ദിനം ആചരിക്കുന്നത്.
എല്ലാ മാനവർക്കും ശുദ്ധവായുവും ശുദ്ധജലവും അനുഭവിക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട് എന്നതാണ് ലോകപരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ നാം ഓരോരുത്തരും മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരെയും പ്രവർത്തിക്കണം. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൂടുന്നതുമൂലം വളരെ ഭയാനകമായ രീതിയിൽ ലോകത്ത് മലിനീകരണം നടക്കുന്നു. പ്ലാസ്റ്റിക് ഉപയോ ഗശേഷം അലക്ഷ്യമായി വലിച്ചെറിയുകയാണ് നാം ഓരോരുത്തരും ചെയുന്നത് ഇത് ഗുരുതരമായ കുറ്റമാണ്. ഈ പ്ലാസ്റ്റിക് മണ്ണിൽ അലിഞ്ഞുചേരുകയില്ല.
അതുപോലെ തന്നെ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കത്തിച്ചുകളയുമ്പോൾ അത് അന്തരീക്ഷ മലിനീകരണത്തിനും കാൻസർ പോലുള്ള മാരക രോഗങ്ങൾക്കും കാരണമാകുന്നു. ഇതുപോലുള്ള നമ്മുടെ അശ്രദ്ധമായ പെരുമാറ്റത്തിലൂടെ നാം നമ്മുടെ പ്രകൃതിയെ മലിനമാക്കുകയാണ് ചെയുന്നത്.ആയതിനാൽ നാം ഓരോരുത്തരും നല്ല ഒരു നാളേ യ്ക്കായി ഉണർന്നു പ്രവർത്തിക്കണം. നാം തന്നെ സ്വയം തീരുമാനം എടുക്കണം. എന്റെ അമ്മയായ പ്രകൃതിയെ ഞാൻ വേദനിപ്പിക്കില്ല.....

അലൻ ബിജു
8 എ സെന്റ് ജോൺസ് ഹൈസ്കൂൾ കാഞ്ഞിരത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം