സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/പരിസ്ഥിതി-1

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി-1

അമ്മയാം ഭൂമിക്ക് കാവലാകാൻ
നമ്മൾ അല്ലാതെ മറ്റാരുമില്ല
മലയില്ല മരമില്ല കിളികൾ ഇല്ല
മഴയില്ല പുഴയിലെ പൂക്കളില്ല

മരുഭൂമിയാം മലനാട്ടിൽ ഇപ്പോൾ
മലകളായി പൊങ്ങുന്നു മാലിന്യങ്ങൾ
മക്കൾക്കുവേണ്ടി നാം കാത്തുവെച്ച
മണ്ണൊക്കെ വിറ്റു വിഷംകലർത്തി

വെള്ളം വിഷം പുക വായു വിഷം
കടലു വിഷമയം ആക്കി നമ്മൾ
ഒരു തുള്ളി വെള്ളമില്ലാത്ത കാലം
അരുമയാ മക്കളെ കാത്തിരിപ്പൂ
 
നേരമില്ല ഒട്ടും നേരമില്ല
ജീവന്റെ നന്മയെ വീണ്ടെടുക്കാൻ
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ (2)
നമ്മളാതെ മറ്റാരുമില്ല (2)
 

ശീതൾ ബെന്നി
8 എ സെന്റ് ജോൺസ് ഹൈസ്കൂൾ കാഞ്ഞിരത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത