സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ

കാലമെത്ര കഴിഞ്ഞാലും
മനുഷ്യാ നീ മാറുമോ?
അതോ കാലം മായ്ക്കുമോ?
നിനക്കായ്‌, അല്ല എനിയ്ക്കായ്
ഞാൻ തീർത്ത മതിൽക്കെട്ടുകൾ
ഇന്നെന്നെ മേൽക്കൂരയ്ക്ക് താഴെ
വീർപ്പുമുട്ടുമാർ ഞെരുക്കുമ്പോൾ
മതിൽ കെട്ടുകൾ അട്ടഹസിക്കുന്നു.
പക്ഷെ, കൈ കൂപ്പാം നാളേയ്ക്കായ്
നാം ജാഗരൂപരാവുക
വീടിനുള്ളിൽ കൂടുക
നാളെയെന്ന പുലരിയെ
പുഞ്ചിരിച്ചു നോക്കുക

അനുമോൾ ES
10 സെൻ്റ് ജോസഫ്സ് എച്ച്.എസ് അടക്കാത്തോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത